ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; രണ്ടു ഐടിബിപി ജവാന്മാര്‍ക്ക് വീരമൃത്യു
Nov 17, 2023, 20:23 IST

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഗാരിയാബന്ദ് ജില്ലയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ സ്‌ഫോടനത്തിലാണ് രണ്ടു ഐടിബിപി ജവാന്മാര്‍ മരിച്ചത്. ബിന്ദ്രനവാഗഡിലെ പോളിങ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യുവരിച്ചു. പരുക്കേറ്റ രണ്ടു പേരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈബാസയിലാണ് ഐഇഡി സ്‌ഫോടനമുണ്ടായത്.