ഇറ്റാനഗർ : അരുണാചൽപ്രദേശിൽ പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയയാൾ അറസ്റ്റിൽ. ജമ്മുകാഷ്മീർ സ്വദേശിയായ ഹിലാൽ അഹ്മദ്(26) വെസ്റ്റ് സിയാംഗ് ജില്ലയിൽ നിന്നും പിടികൂടിയത്.
പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തിയതിന് അടുത്തിടെ അറസ്റ്റിലായ മൂന്നാമത്തെയാളാണ് ഹിലാൽ. പാക് ചാരന്മാർക്ക് ഇയാൾ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായി അധികൃതർ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ നസീർ അഹമ്മദ് മാലിക്കിനെ നവംബർ 22 ന് അറസ്റ്റ് ചെയ്തിരുന്നു. മേഖലയിലെ സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് പാക് ചാരന്മാർക്ക് കൈമാറിയെന്ന കുറ്റത്തിനാണ് ഇയാൾ അറസ്റ്റിലായത്.