പുതുച്ചേരി: പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് എൻ.ഡി.എ (NDA) തുടർഭരണം ഉറപ്പാക്കിയതിന് പിന്നാലെ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി തുടരും (Puducherry Election Results). ഇന്ന് ചേർന്ന എൻ.ഡി.എ നിയമസഭാ കക്ഷി യോഗം രംഗസ്വാമിയെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുത്തു.
എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി തുടരുമ്പോൾ, മുൻ ആഭ്യന്തരമന്ത്രി എ. നമശിവായത്തെ എൻ.ഡി.എയുടെ ഉപനേതാവായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ് 12 സീറ്റുകളിലും ബിജെപി 4 സീറ്റുകളിലും വിജയിച്ചു. സഖ്യകക്ഷിയായ എഐഎഡിഎംകെ ഒരു സീറ്റിലും വിജയം കണ്ടു.
തട്ടാംചാവടി മണ്ഡലത്തിൽ നിന്നാണ് രംഗസ്വാമി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 4,441 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. പുതുച്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ മന്ത്രിസഭ ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിജെപിയിൽ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകും.
Story Summary: N. Rangaswamy has been re-elected as the leader of the NDA legislative party in Puducherry, clearing the way for his continued tenure as Chief Minister. The alliance, comprising AINRC (12 seats), BJP (4), and AIADMK (1), secured a majority in the assembly elections. Former Home Minister A. Namassivayam was chosen as the deputy leader.

