Times Kerala

ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിന് കൊഴുപ്പേകാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മുംബൈ ട്രാഫിക് പൊലീസ്

 
ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിന് കൊഴുപ്പേകാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മുംബൈ ട്രാഫിക് പൊലീസ്

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹമടുത്തതോടെ ലോകത്തിലെ ശതകോടീശ്വരന്‍മാരും സെലിബ്രിറ്റികളുമെല്ലാം മുംബൈയിലേക്ക് ഒഴുകി എത്തുകയാണ്. അതിനിടയിൽ  സാധാരണക്കാരുടെ ജീവിതത്തെ തുലാസ്സിലാക്കുന്ന വിചിത്ര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മുംബൈ ട്രാഫിക് പൊലീസ്. വിവാഹത്തിന്റെ ഭാഗമായി മുംബൈ ട്രാഫിക് പൊലീസ് എക്‌സില്‍ പങ്കുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ്‌ വിവാഹം നടക്കുന്ന ജൂലായ് 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ മുംബൈ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുജന ജീവിതം ദുരിതത്തിലാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും വരുന്നത്.

ചടങ്ങുകള്‍ നടക്കുന്ന ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിനു അടുത്തുള്ള പ്രദേശങ്ങളിലാണ് കാര്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളതെങ്കിലും ഫലത്തില്‍ മഹാനഗരത്തെയാകെ ദിവസങ്ങളോളം സ്തംഭിപ്പിക്കുന്ന നിലയിലുള്ള നടപടിയായി മാറും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ജൂലായ് 12 മുതല്‍ 15 വരെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു പൊതുപരിപാടി നടക്കുന്നത് കാരണം ട്രാഫിക് സംവിധാനം സുഗമമാക്കുന്നതിന് ഏതാനും ക്രമീകരണങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് മുംബൈ ട്രാഫിക് പൊലീസ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 

Related Topics

Share this story