Times Kerala

മാർച്ചിൽ നിരോധിച്ചത് 47 ലക്ഷത്തിലേറെ ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ, ഉപഭോക്തൃ സുരക്ഷ റിപ്പോർട്ട് പുറത്തുവിട്ടു

 
whatsapp
മാർച്ച് മാസത്തിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപഭോക്തൃ സുരക്ഷ റിപ്പോർട്ട് പ്രകാരം, മാർച്ച് മാസത്തിൽ 47 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ പുതുക്കിയ ഐടി പ്രകാരം, എല്ലാ മാസവും ഉപഭോക്താക്കളുടെ സുരക്ഷ റിപ്പോര്‍ട്ട് വാട്സ്ആപ്പ് പുറത്തു വിടാറുണ്ട്. റിപ്പോർട്ടിൽ മാർച്ചിൽ നിരോധിച്ച വാട്സ്ആപ്പ് അക്കൗണ്ടുകൾക്കൊപ്പം, ഉപഭോക്താക്കളുടെ പരാതികൾ, പരാതികളിൽ സ്വീകരിച്ച നടപടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ആകെ 4,720 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 585 പരാതികളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 45 ലക്ഷവും, ജനുവരിയിൽ 29 ലക്ഷവും അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.

Related Topics

Share this story