മണിപ്പൂര്‍ സംഘര്‍ഷം: 18 മലയാളി വിദ്യാര്‍ഥികളെ ഇന്ന് നാട്ടിലെത്തിക്കും
May 9, 2023, 11:10 IST

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കുടുങ്ങികിടക്കുന്ന 18 മലയാളി വിദ്യാര്‍ഥികളെ കൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നാട്ടിലെത്തിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ ചെന്നൈ വഴി വ്യോമമാര്‍ഗം നാട്ടിലെത്തിക്കും.
മണിപ്പുര്‍ ഐഐടി, നാഷണല്‍ സ്പോര്‍ട്സ് സര്‍വകലാശാല ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലും മറ്റും തങ്ങുകയാണ്. സുരക്ഷാപ്രശ്നങ്ങളാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഫാല്‍ വിമാനത്താവളത്തില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.