കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് യോഗം ചേരും

modi
 ന്യൂഡൽഹി : മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു . പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ് . കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്താനും പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ്  ഓണ്‍ലൈനായി യോഗം ചേരുന്നത്.

Share this story