Times Kerala

 രാജ്യത്ത് 18,132 പേർക്ക് കൂടി കോവിഡ് ; 215 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ നിരക്ക്

 
covid
 ന്യൂഡൽഹി : രാജ്യത്ത് തിങ്കളാഴ്‌ച 18,132 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 215 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്. സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നിലവിൽ 2,27,347 പേരാണ് ഈ ഗണത്തിലുള്ളത്.ആകെ കൊവിഡ് ബാധിച്ചവരില്‍ 0.67 ശതമാനം മാത്രം സജീവ രോഗികളാണ് നിലവിലുള്ളത്. കൊവിഡ് ആരംഭിച്ചത് മുതലുള്ള കണക്കുകളിലെ ഏറ്റവും ചെറിയ നിരക്കാണിത്.

Related Topics

Share this story