Times Kerala

കീം 2023 പരീക്ഷ നാളെ;  അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍

 
കീം 2023 പരീക്ഷ നാളെ;  അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍
ഈ അധ്യയന വർഷത്തെ എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM 2023) നാളെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമായി 1,23,624 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 336 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പേപ്പർ ഒന്ന് (ഫിസിക്സ് ആൻഡ് കെമിസ്ട്രി) രാവിലെ 10 മുതൽ 12.30 വരെയും പേപ്പർ 2 (മാത്തമാറ്റിക്സ് പകൽ 2.30 മുതൽ വൈകിട്ട് അഞ്ചുവരെയുമാണ്. ഫാർമസി കോഴ്സിലേയ്ക്കുമാത്രം അപേക്ഷിച്ചവർ‌ പേപ്പർ ഒന്നിന്റെ പരീക്ഷമാത്രം എഴുതിയാൽ മതി. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്/പാൻ കാർഡ്/ ഇലക്ഷൻ ഐഡി, ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവിയോ ​ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഫോട്ടോയുള്ള സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്‌. 

Related Topics

Share this story