HomeNationalഅകാലമരണവും, വാഹനാപകടവും ഒഴുവാക്കുന്നതിനായി ദർശനം നടത്തുന്നത് ഫലപ്രദം; മഹാദേവനായി പണികഴിപ്പിച്ച് മഹാത്ഭുതമായി...

അകാലമരണവും, വാഹനാപകടവും ഒഴുവാക്കുന്നതിനായി ദർശനം നടത്തുന്നത് ഫലപ്രദം; മഹാദേവനായി പണികഴിപ്പിച്ച് മഹാത്ഭുതമായി മാറിയ കാശി വിശ്വനാഥ ക്ഷേത്രം | Kashi Vishwanath Temple

പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ ഭഗവാൻ. ഹൈന്ദവവിശ്വാസം പ്രകാരം പരബ്രഹ്മം ആണ് പരമശിവൻ അല്ലെങ്കിൽ മഹേശ്വരൻ. മഹാദേവനെ ദേവന്മാരുടെ ദേവനായും, പരമാത്മാവിനെ ശിവശക്തിയായും ആരാധിച്ചുപോരുന്നു. മഹാദേവനെ ആരാധിക്കുവൻ ഒട്ടനവധി ക്ഷേത്രങ്ങൾ ഭാരത്തിൽ ഉടനീളം ഉണ്ടെങ്കിലും അവയിൽ ഏറെ പ്രസിദ്ധമാണ് കാശിയിലെ വിശ്വനാഥ ക്ഷേത്രം (Kashi Vishwanath Temple)

ഉത്തർപ്രദേശിലെ വാരണാസിയിലാണ് കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ വളരെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറേ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമാണ് ഉള്ളത്. മഹാദേവനെ ഈ ക്ഷേത്രത്തിൽ വിശേഷിപ്പിക്കുന്നത് വിശ്വനാഥൻ അല്ലെങ്കിൽ വിശ്വേശ്വരൻ എന്നാണ്. ശിവപുരാണങ്ങളിലും ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

മനുഷ്യന്റെ മരണാന്തര കർമ്മങ്ങൾ ഈ ക്ഷേത്രത്തിൽ നടത്തിയാൽ, ആത്മാവിന് മോക്ഷം ലഭിക്കുമെന്നും ശിവലോകപ്രാപ്തി ഉണ്ടാകുമെന്നും വിശ്വാസം നിലനിൽക്കുന്നു. ശിവന്റെ രൗദ്രരൂപമായ കാല ഭൈരവിനായും ഇവിടെ പ്രത്യേക ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസങ്ങൾ പ്രകാരം, അകാലമരണവും, വാഹനാപകടവും ഒഴുവാക്കുന്നതിനായി ഇവിടെ ദർശനം നടത്തുന്നത് വളരെ ഫലപ്രദമാണ്. അതിനാൽ ധാരാളം ഭക്തർ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഇവിടെക്ക് എത്തുന്നു. വാരണാസിയിലെ ഇന്നത്തെ കാശി വിശ്വനാഥ ക്ഷേത്രം 1780-ൽ മറാത്താ സാമ്രാജ്യത്തിലെ ഇൻഡോർ രാജ്ഞിയായിരുന്ന അഹല്യഭായ് ഹോൾക്കർ നിർമ്മിച്ചതാണ്. എന്നാൽ ആയിരം വർഷങ്ങ്ൾക്ക് മുൻപാണ് യഥാർത്ഥ ക്ഷേത്രം ഇവിടെ നിർമ്മിക്കപ്പെടുന്നത്.

ക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന ഭഗവാന്റെ ലിംഗത്തിന് 60 സെന്റീമീറ്റർ (24 ഇഞ്ച്) ഉയരവും 90 സെന്റീമീറ്റർ (35 ഇഞ്ച്) ചുറ്റളവുമുണ്ട്, ഇത് ഒരു വെള്ളി ബലിപീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന ആരാധനാലയം ചതുരാകൃതിയിലാണ് ഉള്ളത്, ഒട്ടനവധി മറ്റു ക്ഷേത്രങ്ങളും ഇതിന് ചുറ്റും കാണുവാൻ സാധിക്കുന്നതാണ്. കാർത്തികേയൻ, അവിമുക്തേശ്വരൻ, വിഷ്ണു, ഗണേശൻ, ശനി, പാർവതി എന്നി ദേവതകളെയാണ് ചെറിയ ക്ഷേത്ര സമുച്ചയത്തിൽ പ്രതിഷ്ഠിച്ചരിക്കുന്നത്. ശിഖരത്തിലെ സ്വർണം പൂശൽ കാരണം
ക്ഷേത്രത്തെ സ്വർണം പൂശിയ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ മാഹാത്മ്യം മനസിലാക്കി അനേകം വിശ്വാസികളാണ് ഇങ്ങോട്ടേക്കു ഒഴുകി എത്തുന്നത്.

ക്ഷേത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം ക്ഷേത്രത്തിലെ ഗ്യാൻവാപി കിണറാണ് (Gyanvapi Well). പ്രധാന ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കിണറിന് പറയാൻ ഒട്ടനവധി കഥകളുണ്ട്. മുഗളരുടെ ആക്രമണസമയത്ത്, ക്ഷേത്രത്തിലെ ജ്യോതിർലിംഗം കിണറ്റിൽ ഒളിപ്പിച്ചുവെച്ച് സംരക്ഷിക്കുകയായിരുന്നു. ആക്രമണകാരികളിൽ നിന്ന് ജ്യോതിർലിംഗത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്രത്തിലെ പ്രധാന പൂജാരി ലിംഗവുമായി കിണറ്റിൽ ചാടിയതായി പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ സന്ദർശന സമയം രാവിലെ 4 മണിമുതൽ 11 മണിവരെയും വൈകുന്നേരങ്ങളിൽ, ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച 7 മണിവരെയുമാണ്. ക്ഷേത്രത്തിലെ പ്രധാന ആചാരമായ സപ്ത ഋഷി ആരതിയുടെ വേളയിൽ വൈകുന്നേരം 7 മണി മുതൽ 8:30 വരെ ക്ഷേത്രം പൂർണമായും അടച്ചിട്ടിരിക്കും.

Summary: The Kashi Vishwanath Temple in Varanasi is a prominent Jyotirlinga shrine dedicated to Lord Shiva, known for its spiritual significance and historical heritage. Devotees believe that visiting this temple helps avert premature deaths and accidents, while the site also holds historical treasures like the Gyanvapi Well, which famously protected the Jyotirlinga during past invasions.

Clickable Info Box