HomeWorld" കൊന്നു തിന്നാൻ മനുഷ്യനെ വേണം"; സ്വമേധയാ നരഭോജിയുടെ ഭക്ഷണമായ മനുഷ്യനും,...

” കൊന്നു തിന്നാൻ മനുഷ്യനെ വേണം”; സ്വമേധയാ നരഭോജിയുടെ ഭക്ഷണമായ മനുഷ്യനും, ഇരയെ വെട്ടിനുറുക്കി 20 മാസത്തോളം ഭക്ഷിച്ച ആർമിൻ മെയ്‌വെസ് എന്ന ജർമ്മൻ കൊലയാളിയും | Armin Meiwes

മനുഷ്യ മാംസം ഭക്ഷിക്കുന്ന നരഭോജികളുടെ കഥകൾ ഏറെ ഭീതിജനകമാണ്. ഇരകളെ വേട്ടയാടി കൊലപ്പെടുത്തിയ ശേഷം അവരുടെ മാംസം ഭക്ഷിച്ച പരമ്പര കൊലയാളികളുടെ കഥകൾ ഏറെയാണ്. ഇത്തരം കഥകളിൽ കൊലയാളികൾ ഇരകളെ തട്ടിക്കൊണ്ടു വന്നാകും കൊലപ്പെടുത്തുക. എന്നാൽ ഒരു മനുഷ്യൻ സ്വമേധയാ ഒരു നരഭോജിയുടെ ഇരയാകുന്നു. സ്വമേധയായോ? അതെ, കേട്ടത് ശെരിയാണ്. ഒരു മനുഷ്യന് മനുഷ്യ മാംസത്തോട് വല്ലാത്ത ആസക്തി ഉണ്ടാകുന്നു, എങ്ങനെയെങ്കിലും മനുഷ്യ മാംസം കഴിക്കണം. അതിനായി ഇന്റർനെറ്റിൽ പരസ്യം നൽകുന്നു. ഈ പരസ്യം കണ്ടതും താൻ തയ്യാറാണ് എന്ന മറുപടിയുമായി മറ്റൊരു മനുഷ്യൻ മുന്നോട്ട് വരുന്നു, പിന്നെ പറയണ്ടല്ലോ. ഇതൊന്നും കെട്ടുകഥയല്ല. ജർമ്മനിയെ വിറപ്പിച്ച ആർമിൻ മെയ്‌വെസ് എന്ന നരഭോജിയും അയാളുടെ ഭക്ഷണമാകുവാൻ സ്വയം തയ്യാറായ ബേൺഡ് ബ്രാൻഡസിന്റെയും കഥയാണ് ഇത്.

1961 ൽ ജർമ്മനിയിലാണ് ആർമിൻ മെയ്‌വെസിന്റെ (Armin Meiwes) ജനനം. ആർമിന് എട്ടുവയസുള്ളപ്പോൾ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് മറ്റെവിടേക്കോ പോകുന്നു. അതോടെ അമ്മയുടെ മേൽനോട്ടത്തിലായി ആർമിന്റെ ജീവിതം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരിക്കുന്ന പ്രകൃതമായിരുന്നു അമ്മയുടേത്. തീർത്തും ഒറ്റപ്പെട്ട ബാല്യം. ഒറ്റപ്പെടലിന്റെ വേദന അകറ്റുവാൻ ആർമിൻ തന്നെ ഒരു സഹോദരനെ കണ്ടെത്തി, ഫ്രാങ്കി. ഫ്രാങ്കി എന്നത് ആർമിൻ സ്വയം മനസ്സിൽ ഉണ്ടാക്കിയെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു. പന്ത്രണ്ടാം വയസ്സ് മുതലാണ് ആർമിന് മനുഷ്യ മാംസത്തോട് വല്ലാത്ത ആസക്തി തോന്നി തുടങ്ങിയത്. പഠന ശേഷം ഒരു കമ്പ്യൂട്ടർ റിപ്പയർ ടെക്നീഷ്യനായി ആർമിൻ ജോലി ചെയുന്നു. 1991 ൽ അമ്മ മരണപ്പെട്ടതോടെ ആർമിൻ തനിച്ചായി. ഒറ്റപ്പെടലിൽ നിന്നും ആർമിൻ രക്ഷനേടിയത് വായനയിലൂടെയായിരുന്നു. പരമ്പര കൊലയാളികളുടെ പുസ്തകങ്ങൾ മാത്രമാണ് ആർമിൻ വായിച്ചിരുന്നത്.

ഓരോ വർഷവും കടന്നു പോകുന്നതിനു അനുസരിച്ച് ആർമിന്റെ ഉള്ളിലെ മനുഷ്യ മാംസത്തോടുള്ള ആസക്തി കൂടിക്കൊണ്ടേയിരുന്നു. ഒടുവിൽ കാൻബിൽ കഫേ എന്ന ഇന്റർനെറ്റിലെ ചാറ്റ് റൂമിലെ അംഗമാകുന്നു ആർമിൻ. മനുഷ്യ മാംസം ഭക്ഷിക്കാൻ താല്പര്യമുള്ള മനുഷ്യർ ഒത്തുകൂടിയ ഇടമായിരുന്നു അത്. അവിടെ തന്റെ മനുഷ്യ മാംസത്തോടുള്ള ആസക്തി ആർമിൻ തുറന്നു കാട്ടിയിരുന്നു.
2001 ൽ ആർമിൻ ആ സൈറ്റിൽ ഒരു പരസ്യമിടുന്നു.

“അറുത്ത് തിന്നാൻ വേണ്ടി, 18-30 വയസ്സ് പ്രായമുള്ള, നല്ല ശരീരഘടനയുള്ള ഒരാളെ തിരയുന്നു.”

ഈ പരസ്യം കണ്ടതും സൈറ്റിലെ പലരും തങ്ങൾ തയ്യാറാണ് എന്ന മറുപടി നൽകുന്നു. വെറുമൊരു തമാശയുടെ പേരിൽ മാത്രമാണ് ആർമിൻ പരസ്യമിട്ടത് എന്ന് അവർ കരുതി. അതിനാൽ തന്നെ പലരും മറുപടി അയച്ച ശേഷം അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയതേ ഇല്ല. എന്നാൽ ഒരു നാൾ ആർമിന്റെ പരസ്യത്തിന് ഒരു മറുപടി ലഭിക്കുന്നു.

” ഞാൻ തയ്യാറാണ്”

ആദ്യം ആർമിൻ കരുതിയത് മറ്റുള്ളവരെ പോലെ ഇതും വെറും തമാശയാകും എന്നാണ്. എന്നാൽ ആർമിനെ തേടി പിന്നെയും ഒട്ടനവധി മെസേജുകൾ വരുന്നു. “നീ മുൻപ് ആരെയെങ്കിലും കൊന്ന് തിന്നിട്ടുണ്ടോ?”. “ആദ്യം എന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയ ശേഷം വേണം നീ എന്നെ കൊല്ലാൻ.” ആർമിന് ലഭിച്ച ഇത്തരം മെസേജുകളിൽ നിന്നും ഇതൊന്നും വെറും തമാശയല്ല എന്ന് ബോധ്യമാകുന്നു. ആർമിൻ ആ മനുഷ്യനുമായി കൂടുതൽ സംസാരിക്കുന്നു. ബേൺഡ് ബ്രാൻഡസ് (Bernd Brandes) എന്ന നാൽപത്തിയൊന്ന് കാരനാണ് ആർമിനെ തേടിയെത്തിയ ഇര. ബേൺഡ് ഒരു എഞ്ചിനീയറായിരുന്നു.

ബേൺഡുമായി ആർമിൻ നല്ലപോലെ ഇടപഴകുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഇരുവരും നല്ല സുഹൃത്തുക്കളായി തീർന്നു. മെസേജുകളിൽ മാത്രം ഒതുങ്ങി നിന്ന ബന്ധമായിരുന്നു അത്. ഒടുവിൽ അവർ നേരിട്ട് കാണുവാൻ തീരുമാനിക്കുന്നു. 2001 മാർച്ച് 9 ന് ബേൺഡ് ജോലിയിൽ നിന്നും അവധിയെടുത്ത് ആർമിന്റെ നാട്ടിൽ എത്തുന്നു. ഇരുവരും കണ്ടുമുട്ടിയ ശേഷം നേരെ ഒരു മെഡിക്കൽ സ്റ്റോറിലേക്ക് പോകുന്നു. അവിടെ വച്ച് ആർമിൻ ധാരാളം വേദനസംഹാരികൾ വാങ്ങുന്നു. ശേഷം നേരെ ആർമിന്റെ വീട്ടിൽ എത്തുന്നു.

വീട്ടിൽ എത്തിയ ശേഷം ബേൺഡ് വേദനസംഹാരികൾ ഒന്നിന് പിറകെ ഒന്നായി കഴിക്കുന്നു. ശേഷം ബേൺഡിന്റെ ജനനേന്ദ്രിയം ആർമിൻ മുറിച്ചെടുക്കുന്നു. അപ്പോയ്ഴേക്കും ബേൺഡിന് കഠിനമായ രക്തസ്രാവമുണ്ടായി. ബേൺഡിന്റെ ജനനേന്ദ്രിയം വെട്ടിമുറിക്കുന്നത് ആർമിൻ ഒരു ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. ബേൺഡ് ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. പിന്നെ ഒട്ടും വൈകിയില്ല ആർമിൻ ഒരു കത്തി ബേൺഡിന്റെ കഴുത്തിൽ കുത്തിയിറക്കി. കുത്തു കൊണ്ട ബേൺഡ് കൊല്ലപ്പെടുന്നു. ശേഷം ബേൺഡിന്റെ ശരീരത്തിലെ രക്തം പൂർണമായും പുറത്തേക്ക് പോകുവാൻ വേണ്ടി ഒരു ഹുക്കിൽ തൂക്കിയിടുന്നു.

ആർമിൻ ബേൺഡിന്റെ ശവശരീരം ചെറിയ കഷണങ്ങളായി വെട്ടിനുറുക്കി ഫ്രീസറിൽ സൂക്ഷിക്കുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശരീര ഭാഗങ്ങൾ വീടിന്റെ പുറത്ത് ഒരറ്റത്തായി കുഴിച്ചിടുന്നു. അങ്ങനെ 20 മാസകലമാണ് അയാൾ ബേൺഡിന്റെ ശവശരീരം ഭക്ഷിക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ബേൺഡിന്റെ മാംസം ഏതാണ്ട് കഴിയാറായി. അതോടെ മറ്റൊരു ഇരയാക്കായി ആർമിൻ പിന്നെയും ആ സൈറ്റിൽ പരസ്യം നൽകുന്നു. ഒപ്പം താൻ മനുഷ്യ മാസം കഴിച്ചിട്ടുണ്ട് എന്നും. എങ്ങനെയാണ് ഒരു മനുഷ്യ ശരീരം വെട്ടിമുറിയിക്കേണ്ടത് എന്ന് എനിക്ക് അറിയാം എന്നൊക്കെ അയാൾ കൂടെ ചേർക്കുന്നു. ആർമിന്റെ ഇത്തരം പോസ്റ്റുകളിൽ സംശയം തോന്നിയ ആരോ പോലീസിൽ വിവരം അറിയിക്കുന്നു. സെറ്റിനുള്ളിൽ ആർമിൻ മുൻപ് നൽകിയ പരസ്യത്തെ പറ്റിയും പോലീസിൽ അറിയിക്കുന്നു. തുടർന്ന് പോലീസ് ആർമിന്റെ വീട്ടിൽ എത്തി പരിശോധന നടത്തുന്നു. ആർമിന്റെ വീട്ടിൽ നിന്നും മനുഷ്യ മാംസം കണ്ടെത്തി. കൂട്ടത്തിൽ ബേൺഡിന്റെ ശരീരം വെട്ടിമുറിക്കുന്നതും പാകം ചെയുന്നതുമെല്ലാം പകർത്തിയ ക്യാമറയും പോലീസിന് ലഭിക്കുന്നു. അതോടെ പോലീസ് ആർമിനെ പോലീസ് അറസ്റ്റ് ചെയുന്നു. 2004-ൽ, “അഭ്യർത്ഥന പ്രകാരം നരഹത്യ” എന്ന കുറ്റത്തിന് ആർമിനെ എട്ടര വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2006-ൽ നടന്ന പുനഃവിചാരണയിൽ എട്ടര വർഷത്തെ തടവ് ശിക്ഷ ജീവപര്യന്തമാക്കി നീട്ടിയിരുന്നു.

 

Summary: The case of German cannibal Armin Meiwes shocked the world in 2001 when he advertised online for a human to kill and eat. Bernd Brandes, an engineer, volunteered, and the gruesome encounter resulted in his death, with Meiwes consuming the remains over 20 months. Despite Meiwes arguing that the act was consensual, he was eventually sentenced to life imprisonment in 2006 for murder.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...