Times Kerala

ഐ പി എല്‍: സണ്‍റൈസേഴ്‌സ് ഹൈദ്രാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും

 
ഐ പി എല്‍: സണ്‍റൈസേഴ്‌സ് ഹൈദ്രാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും
ഹൈദരാബാദ്: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദ്രാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30ന് ഹൈദ്രാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ഓരോന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺ റൈസേഴ്സ് ഹൈദരാബാദിനും വിലപ്പെട്ടതാണ്. അതകൊണ്ടുതന്നെ ഇന്നത്തെ പോരിന് ആവേശം കൂടും. പോയിന്റ് പട്ടികയില്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം കൊല്‍ക്കത്തയും ഹൈദരാബാദും. കഴിഞ്ഞ അഞ്ച് കളികളില്‍ ഒന്നില്‍ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാന്‍ കഴിഞ്ഞത്. ഹൈദരാബാദിന് രണ്ടെണ്ണത്തില്‍ ജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പോയിന്റ് പട്ടികയില്‍ ഇവര്‍ക്ക് പിന്നിലുള്ളത് ഡെല്‍ഹി മാത്രമാണ്. നേരത്തെ, ഈഡന്‍ ഗാര്‍ഡനില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് കൊല്‍ക്കത്തയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്ത കൊല്‍ക്കത്തയെ പിന്തുടര്‍ന്ന് ഗ്രീസിലിറങ്ങിയ ഹൈദരാബാദ് ആഞ്ഞുവീശിയെങ്കിലും 23 റണ്‍സകലെ പോരാട്ടം അവസാനിക്കുകയായിരുന്നു.

Related Topics

Share this story