Times Kerala

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ യു എൻ ജീവനക്കാരനായ ഇന്ത്യക്കാരന് റഫയിൽ ജീവൻ നഷ്ടമായി 

 
ഗാസ
റഫ: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ യു എൻ ജീവനക്കാരനായ ഇന്ത്യക്കാരനു റഫയിൽ ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടത് യു എൻ ഡിപ്പാർട്ട്‌മെൻറ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ ജീവനക്കാരനായിരുന്ന 46 കാരൻ വൈഭവ് അനിൽ കാലെയാണ്. വൈഭവിൻ്റെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത് റഫയിൽ നിന്ന് ഖാൻ യൂനിസിലുള്ള യൂറോപ്യൻ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്നത് വ്യക്തമല്ല. ഏപ്രിൽ മുതലാണ് മുൻപ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് ഗാസയിൽ യുഎന്നിന് വേണ്ടി പ്രവർത്തനമാരംഭിക്കുന്നത്. ഇദ്ദേഹം ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിനിടെ കൊല്ലപ്പെടുന്ന യുഎൻ ജീവനക്കാരനായ ആദ്യ വിദേശപൗരനാണ്. 

Related Topics

Share this story