തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷേത്രത്തിന്റെ ചിത്രം; ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ
May 7, 2023, 20:04 IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ. കർണാടകയിലെ ബെൽത്തങ്ങാടിയിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്. എൽഇഡി ലൈറ്റുകൾ പിടിപ്പിച്ച വാഹനത്തിൽ പ്രാചരണ പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. ധർമ്മസ്ഥല ക്ഷേത്രത്തിന്റെ വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.