ഇ​ഗ്നോ ജൂൺ ടേം എൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ഇ​ഗ്നോ ജൂൺ ടേം എൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു 
 ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തിയ ജൂൺ ടേം എൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷയെഴുതിയവർക്ക് ഫലം പരിശോധിക്കാനായി ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിക്കാം.ഹോം പേജിൽ കാണുന്ന Alert എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Result for Term End June 2021 Examination എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. ഇവിടെ എന്റോൾമെന്റ് നമ്പർ നൽകണം. submit ൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഫലം പരിശോധിച്ച് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. 

Share this story