
ജയ്പൂർ: വ്യാജ ഐഡന്റിറ്റിയിൽ രാജസ്ഥാനിൽ 2 വർഷം പോലീസായി ജോലി ചെയ്ത സ്ത്രീ പിടിയിൽ(police). രാജസ്ഥാൻ പോലീസ് അക്കാദമിയിലാണ് കഴിഞ്ഞ് രണ്ട് വർഷത്തോളം ഇവർ പോലീസ് സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചത്. സംഭവത്തിൽ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ നിംബ കെ ബാസ് ഗ്രാമത്തിലെ മോണ ബുഗാലിയ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ മുറി പരിശോധിച്ചതിൽ നിന്നും ഏഴ് ലക്ഷം രൂപയും മൂന്ന് പ്രത്യേക പോലീസ് യൂണിഫോമുകളും ഐഡന്റിറ്റി തെളിയിക്കാൻ ഉപയോഗിച്ച വ്യാജ രേഖകളും കണ്ടെടുത്തു. മുൻ ബാച്ചിൽ സ്‌പോർട്‌സ് ക്വാട്ട വഴി ജോലി ലഭിച്ച "മൂലി ദേവി" എന്ന സ്ത്രീയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് ഇവർ കബളിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ബുഗാലിയയുടെ തട്ടിപ്പ് ശ്രദ്ധയിൽപെട്ട ട്രെയിനി സബ് ഇൻസ്പെക്ടർമാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിച്ചതോടെയാണ് പിടി വീണത്.