Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeNational'മോദി തീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല, എപ്പോഴും ഭയപ്പെടുത്തുന്നു എന്നാണ് പറഞ്ഞത്': തിരുത്തി മല്ലികാർജുൻ...

‘മോദി തീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല, എപ്പോഴും ഭയപ്പെടുത്തുന്നു എന്നാണ് പറഞ്ഞത്’: തിരുത്തി മല്ലികാർജുൻ ഖാർഗെ | PM Modi

🎙️ Latest Podcast

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വനിതാ സംവരണം സംബന്ധിച്ച മോദിയുടെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.(I never said he is a terrorist, Mallikarjun Kharge on his statement about PM Modi )

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പോക്കറ്റിലാണെന്ന് ഖർഗെ ആരോപിച്ചു. പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടും കമ്മീഷൻ മൗനം പാലിക്കുകയാണ്. ബംഗാളിലും തമിഴ്‌നാട്ടിലും പരാജയപ്പെടുമെന്ന് ഉറപ്പായതോടെ മോദി നുണ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് അർഹതയില്ല. ബിജെപി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്ന് എല്ലാവർക്കുമറിയാം. മണ്ഡല പുനർനിർണ്ണയത്തിന്റെ പേരിൽ സംവരണം വൈകിപ്പിക്കാനാണ് കേന്ദ്ര നീക്കം.

ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ മോദി പരമാവധി ശ്രമിച്ചു. വിവിധ പാർട്ടികളുമായി പ്രത്യേക ചർച്ചകൾക്ക് മോദി മുൻകൈ എടുത്തെങ്കിലും ആ ‘സർക്കസ്’ പരാജയപ്പെട്ടുവെന്നും ഖർഗെ പരിഹസിച്ചു. വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ ‘തീവ്രവാദി’ എന്ന് ഖർഗെ വിശേഷിപ്പിച്ചത് നിമിഷങ്ങൾക്കകം വിവാദമായി. എന്നാൽ ഉടൻ തന്നെ അദ്ദേഹം ആ വാക്ക് തിരുത്തി വിശദീകരണം നൽകി. “മോദി തീവ്രവാദി എന്നല്ല ഉദ്ദേശിച്ചത്, അദ്ദേഹം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എല്ലാവരെയും ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്. ഏജൻസികൾ അദ്ദേഹത്തിന്റെ കൈയിലാണ്,” എന്ന് ഖാർഗെ വ്യക്തമാക്കി.

അണ്ണാദുരൈയുടെ ആശയങ്ങൾ പിന്തുടരുന്ന എഐഎഡിഎംകെക്ക് എങ്ങനെ മോദിയുമായി ചേരാൻ കഴിയുമെന്ന് ഖാർഗെ ചോദിച്ചു. തമിഴ് വികാരത്തിന് എതിരായ നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, ഖർഗെയുടെ ഈ പരാമർശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.