പെണ്‍കുട്ടിയെ വിവാഹംകഴിക്കാൻ സമ്മതിച്ചില്ല; കുടുംബത്തിലെ ആറുപേരെ വെടിവെച്ചു, രണ്ടുപേര്‍ മരിച്ചു
Nov 20, 2023, 18:58 IST

പട്‌ന: ബിഹാറില്‍ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിലെ രണ്ടുപേര്‍ വെടിയേറ്റു മരിച്ചു. രണ്ടു സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. സഹാദരന്മാരായ ചന്ദന്‍ ഝാ, രാജ്‌നന്ദന്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആശിഷ് ചൗധരി എന്ന ആളാണ് വെടിവെച്ചത്. ലഖിസരായിലെ പഞ്ചാബി മൊഹല്ലയിലാണ് സംഭവം നടന്നത്. ഛഠ് ആഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഏഴ് പേരടങ്ങുന്ന കുടുംബം.കുടുംബം വീടിനടുത്തെത്തിയ ഉടനെ ആശിഷ് വെടിയുതിര്‍ക്കുകയായിരുന്നു. ആശിഷ് ചൗധരി കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഇതിനെ എതിര്‍ത്തു. ഇതിലുള്ള അരിശം തീര്‍ക്കാന്‍ കുടുംബത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വെടിയേറ്റവരില്‍ ആശിഷ് വിവാഹം കഴിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുമുണ്ട്.