Times Kerala

 കെജ്രിവാളി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

 
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ​മദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ന്ന് നി​ര്‍​ണാ​യ​ക ദിനം. ഡൽഹി ഹൈക്കോടതി ഇ​.ഡി​യു​ടെ അ​റ​സ്റ്റും ക​സ്റ്റ​ഡി​യും ചോ​ദ്യം ചെ​യ്തു​ള്ള കെജ്രിവാളിൻ്റെ ഹ​ര്‍​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇദ്ദേഹത്തിൻ്റെ വാദം മാ​പ്പ് സാ​ക്ഷി​ക​ളാ​യ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മെ​ന്നാ​ണ്. അതേസമയം, മനീഷ് സിസോദിയക്കും അരവിന്ദ് കെജ്രിവാളിനും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന നിലപാടിലുറച്ചു നിൽക്കുന്ന ഇ.ഡി. ഇവർക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കും. 

Related Topics

Share this story