HomeNationalഗ്രേറ്റർ നോയിഡ സ്ത്രീധന പീഡന മരണം: ദീപികയുടേത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള...

ഗ്രേറ്റർ നോയിഡ സ്ത്രീധന പീഡന മരണം: ദീപികയുടേത് അതിക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Greater Noida Dowry Death Deepika

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഭർതൃവീട്ടിലെ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപത്തിയഞ്ചുകാരി ദീപിക നാഗറിന്റെ മരണം അതിക്രൂരമായ ശാരീരിക മർദ്ദനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് (Greater Noida Dowry Death Deepika). തലച്ചോറിലെ രക്തസ്രാവം, പ്ലീഹ തകരൽ, ശരീരം മുഴുവൻ ആഴത്തിലുള്ളതും അല്ലാത്തതുമായ നിരവധി മുറിവുകൾ എന്നിവ ദീപിക ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞ് 17 മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ദീപിക കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദീപികയുടെ ഭർത്താവ് ഋതിക് തൻവാർ, ഇയാളുടെ പിതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുതാര്യത ഉറപ്പാക്കാൻ വിഡിയോയിൽ ചിത്രീകരിച്ച് രണ്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മുഖത്തിന്റെ വലതുഭാഗത്ത് വലിയ വീക്കം, കൈമുട്ടുകളിലും തുടയിലും മർദ്ദനമേറ്റ നീലിച്ച പാടുകൾ, ആന്തരിക രക്തസ്രാവം എന്നിവ മൃതദേഹത്തിൽ കണ്ടെത്തി. അതിക്രൂരമായ ആഘാതത്തെ തുടർന്ന് ഹൃദയത്തിലെ രക്തം പൂർണ്ണമായും വാർന്നുപോയ നിലയിലായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ദീപിക പിതാവ് സഞ്ജയ് നാഗറിനെ വിളിച്ച് സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മർദ്ദിക്കുന്നതായി കരഞ്ഞുപറഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പ്രശ്നം പരിഹരിക്കാൻ അവിടെയെത്തി മടങ്ങി മണിക്കൂറുകൾക്കകമാണ് മകൾ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന വിവരം ഭർതൃവീട്ടുകാർ അറിയിക്കുന്നത്.

വിവാഹസമയത്ത് ഒരു കോടിയോളം രൂപ ചിലവഴിച്ചിട്ടും ടൊയോട്ട ഫോർച്യൂണർ കാറും 50 ലക്ഷം രൂപയും അധികമായി ആവശ്യപ്പെട്ടാണ് ദീപികയെ അവർ പീഡിപ്പിച്ചതെന്ന് പിതാവ് ആരോപിച്ചു. നേരത്തെ സ്‌കോർപിയോ കാറും പണവും നൽകിയിട്ടും മകളെ അവർ തല്ലിക്കൊന്ന് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ തന്നെ നിക്കി ഭാട്ടി എന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് തീക്കൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സ്ത്രീധന മരണം കൂടി ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Summary: The official autopsy report of 25-year-old Deepika Nagar, who allegedly died after falling from the terrace of her in-laws’ three-storey home in Greater Noida, has revealed extensive signs of severe physical assault. Conducted by a two-member medical team, the post-mortem findings detailed critical internal and external trauma, including a hematoma in the brain, a ruptured spleen, pale kidneys, and empty heart chambers due to massive internal bleeding.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...