Times Kerala

ഏപ്രിൽ ഒന്നുമുതൽ മരുന്നുകൾക്ക് വില കൂടുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ

 
medicines
ഏപ്രിൽ ഒന്നുമുതൽ മരുന്നുകൾക്ക് വില കൂടുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച ഈ വാർത്ത വ്യാജവും ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഏപ്രിൽ മുതൽ മരുന്നുകളുടെ വില 12 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രചരിച്ച വാർത്ത.

മരുന്നുകളുടെ വില തീരുമാനിക്കുന്നത് ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുളള നാഷണൽ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റിയാണ്. ഷെഡ്യൂൾഡ് മരുന്നുകളുടെ വില മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ വാർഷിക അവലോകനം നടത്താറുണ്ടെന്നും അത് പതിവ് നടപടികൾ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞു. ഇത്തവണ മൊത്തവില സൂചികയിലെ വാർഷിക മാറ്റം നാമമാത്രമാണെന്നും അതുകൊണ്ടു തന്നെ വിലയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Topics

Share this story