നോയിഡയിൽ ഫ്രഞ്ച് പൗരൻ മരിച്ച നിലയിൽ
May 5, 2023, 10:34 IST

ലക്നോ: ഉത്തർപ്രദേശിൽ ഫ്രഞ്ച് പൗരനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പിയറി ബെർണാഡ് നവനെൻ(66) എന്നയാളാണ് മരിച്ചത്.
നോയിഡയിലെ ഒരു ബേക്കറിയിൽ ഹെഡ് ഷെഫായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവം ഡൽഹിയിലെ ഫ്രഞ്ച് എംബസിയെ അറിയിച്ചിട്ടുണ്ട്.