നാല് വർഷത്തെ പ്രണയം.! മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞു

 നാല് വർഷത്തെ പ്രണയം.! മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞു

 മുംബൈ: ബോളിവുഡ് സൂപ്പർ താരജോഡികളായ മലൈക അറോറയും അർജുൻ കപൂറും നാല് വർഷമായി പ്രണയത്തിനൊടുവിൽ വേർപിരിയുന്നു. കഴിഞ്ഞ ആറ് ദിവസമായി മലൈക വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല എന്നും മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുകയാണ് മലൈക എന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  ബ്രേക്ക് അപ്പിൽ മലൈക മാനസികമായി തകർന്നിരിക്കുകയാണെന്നും കുറച്ചുനാൾ ആരുമായും ബന്ധമില്ലാതെ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത് എന്നുമാണ് വിവരം.അർജുൻ കപൂറിന്റെ കുടുംബത്തിനൊപ്പം മലൈകയും എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാൽ അടുത്തിടെയുള്ള ദിവസങ്ങളിൽ ചില ചടങ്ങുകളിൽ നിന്ന് മലൈക വിട്ടു നിന്നിരുന്നു. കുറച്ചു നാൾ മുൻപാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് വേർപിരിയൽ ഗോസിപ്പുകൾക്ക് മറുപടി നൽകിയത്.2019 ലാണ് മലൈകയും അർജുനും പ്രണയത്തിലാകുന്നത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹം 2016 ൽ വേർപെടുത്തിയതിനു ശേഷമായിരുന്നു മലൈക അർജുനുമായി പ്രണയത്തിലായത്. 

Share this story