ഡൽഹിയിലെ ചേരിപ്രദേശത്ത് തീപിടിത്തം; ആളപായമില്ല
Wed, 10 May 2023

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിസാമുദീൻ മേഖലയ്ക്ക് സമീപത്തുള്ള ചേരിപ്രദേശത്ത് തീപിടിത്തം. ഡിപിഎസ് മധുര റോഡിന് സമീപത്തുള്ള ചേരിയിൽ വൈകിട്ട് അഞ്ചിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.