Times Kerala

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം; ഒരു മരണം 

 
 കോ​ട്ട​യ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടുത്തമുണ്ടായി. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. ഏഴു പേരെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേന തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി വകുപ്പിന്റെ ഓഫീസിനാണ് തീ പിടിച്ചത്. ഓഫീസ് സുപ്രണ്ടായ 46കാരനാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
തീപിടിത്തത്തിനുള്ള കാരണം ഇതുവരെ അറിയാൻ സാധിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. സ്ത്രീകളെയടക്കം എഴുപേരെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്‌സ് ഓഫിസര്‍ അതുല്‍ ഗാര്‍ഗ് അറിയിച്ചു. 

Related Topics

Share this story