ശുചിമുറിയിൽ കുഴഞ്ഞുവീണു; സത്യേന്ദർ ജെയിൻ വീണ്ടും ആശുപത്രിയിൽ
May 25, 2023, 12:01 IST

ഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ വ്യാഴാഴ്‌ച രാജ്യതലസ്ഥാനത്തെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിഹാർ ജയിലിന്റെ ശുചിമുറിയിൽ ജെയിൻ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ആം ആദ്‌മി പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മുൻ ഡൽഹി ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ എത്തിക്കുന്നത്. അഴിമതിക്കേസിൽ അറസ്‌റ്റിലായതിന് ശേഷം ജെയിന്റെ ശരീരഭാരം 35 കിലോയോളം കുറഞ്ഞതായി എഎപി വൃത്തങ്ങൾ അറിയിച്ചു.