
കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ ക്യാമ്പസ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി(student found dead). ഇംഗ്ലീഷ് വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്.
കാമ്പസിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ജീവനക്കാർ പെൺക്കുട്ടിയെ അടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.