HomeNationalമകളുടെ വിവാഹമോചനം ആഘോഷമാക്കി പിതാവ്; മേളവും മധുരപലഹാരങ്ങളുമായി പിന്തുണയുമായി കുടുംബം |...

മകളുടെ വിവാഹമോചനം ആഘോഷമാക്കി പിതാവ്; മേളവും മധുരപലഹാരങ്ങളുമായി പിന്തുണയുമായി കുടുംബം | Father Celebrates Daughter Divorce

മീററ്റ്: വിവാഹമോചനം പലപ്പോഴും കുടുംബങ്ങളിൽ ഒരു തീരാവേദനയോ നാണക്കേടോ ആയി കാണുന്ന കാലത്ത്, മകളുടെ മോചനത്തെ ആഘോഷമാക്കി മാറ്റി മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ മീററ്റിലുള്ള ഒരു കുടുംബം (Father Celebrates Daughter Divorce). വിരമിച്ച ജഡ്ജി കൂടിയായ ഡോ. ജ്ഞാനേന്ദ്ര ശർമ്മയാണ് തന്റെ ഏകമകൾ പ്രനീതയുടെ വിവാഹമോചന വാർത്ത മേളവും മധുരപലഹാരങ്ങളുമായി മീററ്റ് കുടുംബ കോടതിക്ക് മുന്നിൽ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പ്രനീതയുടെ ചിത്രം പതിപ്പിച്ച കറുത്ത ടീഷർട്ടുകൾ ധരിച്ചാണ് കുടുംബാംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തത്. “എന്റെ മകളെ ഞാൻ സ്നേഹിക്കുന്നു. അവളാണെന്റെ ഹൃദയവും ആത്മാവും” എന്ന വാചകമാണ് ടീഷർട്ടിൽ ഉണ്ടായിരുന്നത്. പ്രനീത ധരിച്ച ടീഷർട്ടിൽ “എന്റെ കുടുംബമാണ് എന്റെ ജീവിതം” എന്നും എഴുതിയിരുന്നു. മകൾ ജനിച്ചപ്പോൾ ആഘോഷിച്ചതുപോലെ തന്നെ, അവളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവൾക്ക് തങ്ങൾ ഒപ്പമുണ്ടെന്ന് കാണിക്കാനാണ് ഈ ആഘോഷമെന്ന് ഡോ. ജ്ഞാനേന്ദ്ര ശർമ്മ പറഞ്ഞു.

2018-ലാണ് ഇന്ത്യൻ സൈന്യത്തിൽ മേജറായ ഗൗരവ് അഗ്നിഹോത്രിയുമായി പ്രനീതയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് ഒരു മകനുണ്ട്. എന്നാൽ വിവാഹത്തിന് പിന്നാലെ ഭർതൃവീട്ടിൽ നിന്ന് കടുത്ത പീഡനങ്ങളാണ് പ്രനീത നേരിട്ടത്. 2021-ൽ തന്നെ വിവാഹമോചന നടപടികൾ ആരംഭിച്ചിരുന്നു. കുടുംബം തകരാതിരിക്കാൻ താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ സാഹചര്യം മോശമായപ്പോൾ പിതാവ് നൽകിയ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും പ്രനീത പറഞ്ഞു.

2022-ൽ ഒരു റോഡപകടത്തിൽ പ്രനീതയുടെ സഹോദരൻ മരിച്ചത് ആ കുടുംബത്തെ തളർത്തിയിരുന്നു. അപ്പോഴും ഭർതൃവീട്ടിലെ പീഡനം തുടർന്നതോടെയാണ് വിവാഹമോചനമെന്ന ഉറച്ച തീരുമാനത്തിലേക്ക് പ്രനീത എത്തിയത്. കോടതി വിധി വന്നതിന് പിന്നാലെ മകളെ പൂമാലയിട്ട് സ്വീകരിച്ച കുടുംബം കോടതിക്ക് മുന്നിൽ തന്നെ ലഡു വിതരണം ചെയ്യുകയും ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു. വിഷമഘട്ടങ്ങളിൽ മക്കളെ ചേർത്തുപിടിക്കുന്ന ഇത്തരം കുടുംബങ്ങളെയാണ് സമൂഹത്തിന് ആവശ്യമെന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

WhatsApp Channel Banner

Latest updates

വ്യാജ സിനിമാ ഓഫർ, വിശ്വസിച്ച സഹപ്രവർത്തകർ, ഒടുവിൽ ക്രൂര...

ബോളിവുഡിൽ അവസരങ്ങൾ തേടി എത്തിയ ഒരു യുവ അഭിനേത്രിയുടെ ജീവിതം വ്യാജ സിനിമാ ഓഫറിന്റെ പേരിൽ അതിദാരുണമായി അവസാനിച്ച സംഭവം വീണ്ടും ശ്രദ്ധ നേടുന്നു. നടി കരീന കപൂർ പ്രധാന കഥാപാത്രമായ ഹീറോയിൻ...

50കാരിയെ കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം, മൃതശരീരം കഷ്ണങ്ങളാക്കി പുഴയിൽ...

റായ്പൂർ: ഛത്തീസ്ഗഡിലെ ബെമേതാര ജില്ലയിൽ അമ്പതുകാരിയെ അടിച്ചുകൊന്ന ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാട്ടുകയും ശരീരം കഷണങ്ങളാക്കി പുഴയിൽ തള്ളുകയും ചെയ്ത ക്രൂരകൃത്യത്തിൽ 42-കാരൻ അറസ്റ്റിലായി. സോൺപുരി ഗ്രാമവാസിയായ റാംപ്രസാദ് സോൻവാനി എന്നയാളാണ് പോലീസിന്റെ...

ഫൈനലല്ല, ‘ലൂസേഴ്സ് ഫൈനൽ’; ലോകകപ്പ് മൂന്നാം സ്ഥാന മത്സരത്തെ...

ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ (ലൂസേഴ്സ് ഫൈനൽ) കളിക്കാൻ താല്പര്യമില്ലെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാം. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ഈ മത്സരം...

പി.ടി പീരിയഡിൽ കളിക്കാൻ പോയതിന് അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി:...

പാലക്കാട്: പി.ടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ സ്കൂളിലെ കായികാധ്യാപകൻ തങ്ങളെ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പാലക്കാട്ടെ സ്കൂളിലാണ് സംഭവം. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.(Palakkad Teacher Booked...

മെസ്സിയുടെ കൈകളിലിരുന്ന കുഞ്ഞ് ഇന്ന് ഫൈനലിലെ എതിരാളി; യമാലുമായുള്ള...

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ലയണൽ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്. 2007-ൽ എഫ്സി ബാഴ്‌സലോണ സ്റ്റേഡിയത്തിൽ വെച്ച് എടുത്ത മെസ്സിയുടെയും...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...