Times Kerala

ക​ള്ളാ​ക്കു​റി​ച്ചി വി​ഷ​മ​ദ്യ​ദു​ര​ന്തത്തിൽ മ​ര​ണസംഖ്യ 66 ആ​യി ഉയർന്നു

 
കള്ളക്കുറുച്ചി
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​ള്ളാ​ക്കു​റി​ച്ചി​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ​ദു​ര​ന്ത​ത്തി​ല്‍ മരണസംഖ്യയിൽ വർദ്ധനവ്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 66 ആ​യി ഉയർന്നു. മരിച്ചയാൾ പു​തു​ച്ചേ​രി​യി​ലെ ജി​പ്‌​മെ​റി​ല്‍ ചി​കി​ത്സ​യിലിരിക്കുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവത്തിൽ ആറു പേർ കൂടി വി​വി​ധ ആ​ശു​പ​ത്രി​ക​ളിലാ​യി ചികിത്സയിൽ തുടരുന്നുണ്ട്.ഇതിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. ​കള്ളാ​ക്കു​റി​ച്ചി​യി​ലെ ക​രു​ണാ​പു​ര​ത്തു ​നി​ന്ന് ജൂ​ണ്‍ 19ന് ​മദ്യം വാങ്ങിക്കഴിച്ചവർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. 

Related Topics

Share this story