Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalCPM പിബി യോഗം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന്...

CPM പിബി യോഗം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; തീരുമാനം വൈകുന്നേരം പ്രഖ്യാപിക്കും | CPM

🎙️ Latest Podcast

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കണമെന്നും അദ്ദേഹം വീണ്ടും മത്സരിക്കണമെന്നും സിപിഎം കേരള ഘടകം. സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് സംസ്ഥാന ഘടകം ഈ സുപ്രധാന ആവശ്യം മുന്നോട്ടുവെച്ചത്. ഇതുസംബന്ധിച്ച തീരുമാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് സൂചന.(CPM PB meeting, Kerala unit wants CM Pinarayi Vijayan to contest in assembly elections)

ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കണമെന്നാണ് കേരള ഘടകം അവതരിപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ. 75 വയസ്സ് കഴിഞ്ഞവർ വിരമിക്കണമെന്ന പാർട്ടിയിലെ കർശന ചട്ടത്തിൽ പിണറായി വിജയന് നേരത്തെ തന്നെ ഇളവ് നൽകിയിരുന്നു. ഇത്തവണയും മത്സരരംഗത്ത് അദ്ദേഹത്തിന് പ്രത്യേക ഇളവ് നൽകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിൽ മൂന്നാം വട്ടവും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി നീങ്ങുന്നത്. അദ്ദേഹത്തിന് പുറമെ പിബി അംഗം എ. വിജയരാഘവൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വവും പിബി ചർച്ച ചെയ്യുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.