HomeNationalCPI ദേശീയ കൗൺസിൽ ബഹിഷ്കരിച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾ: അസാധാരണ പ്രതിസന്ധി...

CPI ദേശീയ കൗൺസിൽ ബഹിഷ്കരിച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾ: അസാധാരണ പ്രതിസന്ധി | CPI Kerala Leaders

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് കേരളത്തിലെ നേതാക്കളുടെ കൂട്ട അവധി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന നിർണ്ണായകമായ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് കേരളത്തിൽ നിന്നുള്ള 12 അംഗങ്ങളിൽ 9 പേരും വിട്ടുനിന്നു. ഇതോടെ കേരളത്തെ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കാൻ പോലും നിശ്ചയിച്ച അംഗങ്ങളില്ലാത്ത നാണംകെട്ട അവസ്ഥയിലാണ് പാർട്ടി.(CPI Kerala Leaders Skip National Council Meeting In Delhi After Election Defeat)

ഇടതുമുന്നണിയിലെ ‘തിരുത്തൽ ശക്തി’ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള സിപിഐ, ഇപ്പോൾ സ്വന്തം പാർട്ടിയിലെ ദേശീയ വേദിയിൽ തന്നെ ഇത്തരമിരു നിലപാട് എടുത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നടന്ന യോഗത്തിൽ പങ്കെടുത്ത നാല് പേരിൽ മൂന്ന് പേരും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. കൗൺസിൽ അംഗങ്ങളിൽ ടി.ജെ. ആഞ്ചലോസ് മാത്രമാണ് എത്തിയത്; അതും ഒരു ദിവസം മാത്രം.

കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, പി.പി. സുനീർ, ചിറ്റയം ഗോപകുമാർ, പി. വസന്തം, സത്യൻ മൊകേരി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. പി. പ്രസാദ് ഒഴികെ മറ്റാരും ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ സംസ്ഥാനത്തെയും റിപ്പോർട്ട് അതത് കൗൺസിൽ അംഗങ്ങൾ അവതരിപ്പിക്കുന്നതാണ് പാർട്ടിയുടെ രീതി. എന്നാൽ അംഗങ്ങളുടെ അഭാവത്തിൽ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാറാണ് ഇത്തവണ റിപ്പോർട്ട് അവതരിപ്പിച്ചത്.

Story Summary

In an unusual move, nine out of twelve CPI National Council members from Kerala skipped the crucial meeting held in Delhi to evaluate recent election results. This collective absence forced national secretariat member P. Santhosh Kumar to present the state report, sparking internal debates about a potential rift within the party.

WhatsApp Channel Banner

Latest updates

‘ഇതിന് പിന്നിൽ ആരാണ്?’: ഇന്ത്യൻ ഹോക്കി ടീമിൻ്റെ കുപ്പായ...

ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ അതൃപ്തി...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ: ശരീരഭാരം...

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന ആശങ്കകൾക്ക് ഒടുവിൽ മറുപടിയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. തനിക്കൊരു ആരോഗ്യപ്രശ്നവുമില്ലെന്നും, വരാനിരിക്കുന്ന സിനിമകൾക്കായി ബോധപൂർവ്വം 16 കിലോ ശരീരഭാരം കുറയ്ക്കുകയാണ്...

പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ...

മലപ്പുറം: പാണക്കാട് - വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം...

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 87 ആയി ഉയർന്നു;...

ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 87 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...