ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി വിജയ്. തന്റെ രാഷ്ട്രീയ വിജയങ്ങൾ പ്രവചിച്ച പ്രമുഖ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത്.(CM Vijay Appoints Astrologer Rickey Radhan As OSD Political)
വിജയ് തമിഴ്‌നാടിന്റെ അധികാരത്തിലെത്തുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് റിക്കി രാധൻ പണ്ഡിറ്റ്. രാഷ്ട്രീയവും വ്യക്തിപരവുമായ പ്രധാന തീരുമാനങ്ങളിലെല്ലാം വിജയിനൊപ്പം ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഏകോപനം, വിവിധ കക്ഷികളുമായുള്ള ആശയവിനിമയം തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളാകും ഒഎസ്ഡി എന്ന നിലയിൽ ഇദ്ദേഹം കൈകാര്യം ചെയ്യുക.
അധികാരമേറ്റതിന് ശേഷം ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് സൂചന. ഇത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary
Tamil Nadu CM Vijay has appointed his personal astrologer, Rickey Radhan Pandit Vettrivel, as Officer on Special Duty (OSD) to the Chief Minister (Political). Rickey Radhan, who predicted Vijay’s political rise, will now handle political coordination and liaison work for the CMO.

