Times Kerala

വിജയ്‌യുടെ പാര്‍ട്ടിയുടെ പേരില്‍ അവകാശവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

 
 തലമുറമാറ്റത്തിനൊരുങ്ങി നിൽക്കുന്ന തമിഴ്‍നാട് രാഷ്ട്രീയത്തിൽ നടൻ ദളപതി വിജയ് രണ്ട് വർഷം കൊണ്ട് മുഖ്യമന്ത്രിയാകുമോ? വെല്ലുവിളികളേറെ

തമിഴ് സൂപ്പർസ്റ്റാർ വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നുവരികയാണ്. തന്റെ പാര്‍ട്ടിയുടെ പേരും താരത്തിന്റെ പാര്‍ട്ടിയുടെ പേരും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുകയാണ് തമിഴക വാഴ്വുറിമൈ കക്ഷി എന്ന പാര്‍ട്ടി സ്ഥാപകന്‍ ടി വേല്‍മുരുഗന്‍.

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെയും തന്റെ പാര്‍ട്ടിയുടെയും ചുരുക്കപേരും ഒരുപോലെയാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വേല്‍മുരുഗന്‍ ആവശ്യപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപാകെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കാനിരിക്കെയാണ് ഈ ആരോപണം ഉയര്‍ന്നത്.


 

Related Topics

Share this story