Times Kerala

വഞ്ചനാ കേസ് : ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്
 

 
വഞ്ചനാ കേസ് : ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: വഞ്ചനാ കേസിൽ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ  കൊൽക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, സരീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തിരുന്നില്ല . തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് നടിയ്‌ക്കെതിരെ  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 

Related Topics

Share this story