ബോളിവുഡ് നടി സണ്ണി ലിയോണിന് ഇന്ന് 42-ാo പിറന്നാൾ
Updated: May 13, 2023, 08:25 IST

ബോളിവുഡ് നടി സണ്ണി ലിയോണിന് ഇന്ന് 42-ാo പിറന്നാൾ. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണ്‍ ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി ലിയോണ്‍. നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭ്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്. 2005ല്‍ തന്റെ ചിത്രങ്ങളിലൂടെ താരം അഭിനയരംഗത്ത് ശ്രദ്ധിക്കപെട്ടു.ഇതിലൂടെ എംടിവിയുടെ ഇന്ത്യയുടെ റെഡ് കാര്‍പെറ്റ് റിപ്പോര്‍ട്ടിങ്ങിലും ഇടം നേടി. 2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി. കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലര്‍ ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്.