HomeNationalമോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം, റീലിസ് ഷൂട്ട് ചെയ്യാൻ...

മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം, റീലിസ് ഷൂട്ട് ചെയ്യാൻ ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി, 22 കാരൻ പിടിയിൽ; വീഡിയോ | Biker opening doors

സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പല വഴികളാണ് ഇപ്പോൾ യുവ തലമുറ തേടുന്നത്. അതാരാപ്പൂര് വാർത്തയാണ് ഡൽഹിയിൽ നിന്നും വരുന്നത്. മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം നടത്തി. തുടർന്ന് അഭ്യാസ പ്രകടനം ഷൂട്ട് ചെയ്യാൻ ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. സംഭവത്തെ തുടർന്ന് പോലീസിന്റെ പിടിയിലായത് 22 കാരൻ. ഖജൂരി ഖാസിലെ താമസക്കാരനായ തുഷാർ പുനിയയാണ് പ്രതി. മോട്ടോർ സൈക്കിളിന് രജിസ്ട്രേഷൻ പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല. (Biker opening doors)

ഫെബ്രുവരി 16 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു വീഡിയോ ക്ലിപ്പ് വൈറലാകുന്നത്.

രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇല്ലാതെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്ന ഒരാൾ ഡിടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ വാതിലുകൾ തുറക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്ന് പോലീസ് പറഞ്ഞു.

വൈറൽ റീൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ന്യൂ ഉസ്മാൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് രജിസ്ട്രേഷൻ പ്ലേറ്റ് നീക്കം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

വീഡിയോയിൽ, അയാൾ അപകടകരമായ രീതിയിൽ ഗതാഗതത്തിലൂടെ ബൈക്ക് ഓടിക്കുകയും ഒന്നിലധികം വാഹനങ്ങളുടെ വാതിലുകൾ പെട്ടെന്ന് തുറക്കുകയും ചെയ്യുന്നത് കണ്ടു, ഇത് സ്വന്തം ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന പ്രവൃത്തിയാണ്.

Clickable Info Box