ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​മ്പോൾ ​ആ​ര്യ​ന്‍ ഖാ​ന്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍

aryan
മും​ബൈ: നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ നി​ന്ന്  ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ക്കു​മ്പോ​ള്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ന്‍ ഖാ​ന്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ര്യ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാദിച്ചു. അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത് ആ​ര്യ​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് .
എ​ന്‍​സി​ബി കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെന്നും, പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​ര്യ​ന്‍ ക​പ്പ​ലി​ല്‍ ഇ​ല്ലാ​യി​രു​നിന്നും, കൂടാതെ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നു​ള്ള പ​ണവും ആര്യൻ്റെ പക്കൽ ഇല്ലായിരുന്നുവെന്നുമാണ് അ​ഭി​ഭാ​ഷ​ക​ന്‍ ചൂണ്ടിക്കാട്ടിയത്.  തുടർന്ന് ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച​യും പ​രി​ഗ​ണി​ക്കും എന്നറിയിച്ചു.

Share this story