Times Kerala

ജമ്മു കാഷ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു; ഒരാള്‍ രക്ഷപെട്ടെന്ന് സൂചന
 

 
 കുപ്‌വാരയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരമുള്ള ജില്ലയിലെ ഉറിയില്‍ പുലര്‍ച്ചെ മൂന്നു ഭീകരര്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമം നടത്തി. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടന്നും ഇയാള്‍ പാക്കിസ്ഥാനിലേക്ക് രക്ഷപെട്ടുവെന്നുമാണ് വിവരം.

രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പോലീസും ആര്‍മി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ നാലു ദിവസമായി അനന്ത്‌നാഗിലും ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഈ ദിവസങ്ങളില്‍ ഒരു കേണല്‍ ഉള്‍പ്പടെ നാലു സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് വീരമൃത്യു വരിച്ചിരുന്നു. വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ വളയാന്‍ സുരക്ഷാ സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവരെ പിടികൂടുമെന്നും ജമ്മു കാഷ്മീര്‍ പോലീസ് വ്യക്തമാക്കി.

Related Topics

Share this story