ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു: വിജയ്‌യുടെ കാർ തടഞ്ഞ് പ്രതിഷേധിച്ച TVK വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം | TVK

പ്രതിഷേധം വിജയ്‌യുടെ വീടിന് മുന്നിൽ
TVK woman leader who protested by blocking Vijay's car attempts suicide, condition critical
Updated on

ചെന്നൈ: തമിഴക വെട്രി കഴകം തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(TVK woman leader who protested by blocking Vijay's car attempts suicide, condition critical)

കഴിഞ്ഞ വർഷങ്ങളിൽ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് അജിതയുടെ പരാതി. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനത്തിനായി ഇവർ ശ്രമിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം അജിതയും അനുയായികളും ചെന്നൈയിലെത്തി പാർട്ടി പ്രസിഡന്റ് വിജയ്‌യുടെ കാർ തടയുകയും വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു.

വിജയ്‌യുടെ വീട്ടിലെ സമരത്തിന് ശേഷം തൂത്തുക്കുടിയിലേക്ക് മടങ്ങിയ അജിത, മാനസിക വിഷമത്തെത്തുടർന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാർട്ടിയുടെ ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അതൃപ്തി പുകയുന്നതിനിടെയാണ് ഈ സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com