Times Kerala

കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി

 
കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബിജെപിയിലേക്ക് ചേർന്നു. ഇരുവരും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അം​ഗത്വം സ്വീകരിച്ചത്.

സനാതന ധർമ്മത്തി നെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് ഇന്ന് രാവിലെയാണ് ഗൗരവ് വല്ലഭ് പാർട്ടി അം​ഗത്വം രാജിവച്ചത്. അനിൽ ശർമ്മ കോൺ​ഗ്രസിൽ നിന്നും മാർച്ച് 31-നാണ് രാജിവച്ചത്. ഒരു ദശാബ്ദത്തിനുള്ളിൽ കോൺ​ഗ്രസ് പാർട്ടി വിടുന്ന നാലാമത്തെ കോൺ​ഗ്രസ് അദ്ധ്യക്ഷനാണ് അനിൽ ശർമ്മ.

Related Topics

Share this story