Times Kerala

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം 

 
ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീണ്ടും സൈനികർക്ക് നേരെ ഭീകരാക്രമണം

കഠുവ: ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സുരക്ഷാ സേന ഭീകരർക്കായുള്ള തിരച്ചിൽ  ഊർജിതമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കഠുവ- ദോഡ മേഖലകളില്‍ സുരക്ഷ കൂട്ടി.

തിങ്കളാഴ്ച കഠുവയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഭീകരർ ആക്രമണം നടത്തിയത്. കഠുവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

Related Topics

Share this story