HomeNationalജനസംഖ്യ കൂട്ടാൻ പുത്തൻ നയവുമായി ആന്ധ്ര സർക്കാർ: മൂന്നാമത്തെ കുട്ടിക്ക് 30,000,...

ജനസംഖ്യ കൂട്ടാൻ പുത്തൻ നയവുമായി ആന്ധ്ര സർക്കാർ: മൂന്നാമത്തെ കുട്ടിക്ക് 30,000, നാലാമതായാൽ 40,000 രൂപയുമായി ചന്ദ്രബാബു നായിഡു | Andhra Pradesh Chief Minister

അമരാവതി: സംസ്ഥാനത്തെ ജനസംഖ്യാ നിരക്കിലുണ്ടാകുന്ന ഇടിവ് പരിഹരിക്കാൻ വ്യത്യസ്തമായ പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. കുടുംബത്തിൽ മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് 30,000 രൂപയും, നാലാമതാകുന്ന കുട്ടിക്ക് 40,000 രൂപയും ഇൻസെന്റീവ് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുൻപ് ജനസംഖ്യാ നിയന്ത്രണത്തിനായി വാദിച്ചിരുന്ന നായിഡു, മാറിവരുന്ന സാഹചര്യത്തിൽ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ചു.(Andhra Pradesh Chief Minister Chandrababu Naidu announces cash incentives for third and fourth child to boost birth rate)

ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ‘സ്വർണ്ണ ആന്ധ്ര, സ്വച്ഛ് ആന്ധ്ര’ ശുചിത്വ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ഒരു മാസത്തിനകം സർക്കാർ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ ഒരു പുതിയ തീരുമാനമെടുത്തിട്ടുണ്ട്. മൂന്നാമത്തെ കുട്ടി ജനിച്ചാലുടൻ 30,000 രൂപയും, നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ നൽകും. ഇതൊരു ശരിയായ തീരുമാനമല്ലേ, ചന്ദ്രബാബു നായിഡു ജനക്കൂട്ടത്തോട് ചോദിച്ചു. രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ നൽകുന്ന പദ്ധതി പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ മാർച്ച് 5-ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ, മൂന്നാമത്തെയും അതിനുശേഷവുമുള്ള കുട്ടികൾക്ക് ഇൻസെന്റീവ് വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി സത്യകുമാർ യാദവ് പിന്നീട് വ്യക്തമാക്കിയിരുന്നു.

വരുമാനം വർദ്ധിക്കുന്നതോടെ ചില ദമ്പതികൾ ഒരു കുട്ടിയിൽ ഒതുങ്ങുകയാണെന്നും, മറ്റുചിലർ ആദ്യ കുട്ടി ആൺകുട്ടിയല്ലെങ്കിൽ മാത്രം രണ്ടാമതൊരു കുട്ടിക്ക് മുതിരുകയാണെന്നും നായിഡു നിരീക്ഷിച്ചു. ഇത് സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ കുറയാൻ കാരണമായി. ഒരു ജനസംഖ്യ സ്ഥിരതയോടെ മുന്നോട്ട് പോകാൻ ആകെ പ്രജനന നിരക്ക് 2.1 ആയി നിലനിൽക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ കുറവ് വരുന്നത് സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും ബാധിക്കുമെന്നും പ്രായമായവരുടെ എണ്ണം കൂടുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Story Summary

To reverse the declining birth rate and tackle the challenge of an ageing population, Andhra Pradesh Chief Minister N Chandrababu Naidu has announced financial incentives of Rs 30,000 for the birth of a third child and Rs 40,000 for a fourth child. Emphasizing that population is a strong economic resource, Naidu stated that society must work together to maintain a stable fertility rate.

WhatsApp Channel Banner

Latest updates

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിർണ്ണായക രേഖകൾ കൈമാറി...

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി എസ് സി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പിഎസ്‌സി ആസ്ഥാനത്തുനിന്ന് രേഖകൾ ക്രൈംബ്രാഞ്ചിന് ഔദ്യോഗികമായി കൈമാറിയത്.(Kerala PSC Hands Over...

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മുൻ ജാപ്പനീസ് മന്ത്രി:...

ന്യൂഡൽഹി: ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന മുൻ ജാപ്പനീസ് മന്ത്രി ഹിഡേക്കി മകിഹാരയുടെ ആരോപണം തള്ളി ഇന്ത്യ. മുൻ മന്ത്രിയുടെ പരാമർശം തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും...

ഇന്ത്യൻ ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി ക്രിസ്റ്റഫർ നോളൻ്റെ...

മുംബൈ: ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡീസി' ഇന്ത്യൻ ബോക്സ് ഓഫീസിൽ മിന്നും തുടക്കം കുറിച്ചു. മാറ്റ് ഡാമൻ, ടോം ഹോളണ്ട് ഉൾപ്പടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തിയ...

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭത്തിൽ ഉലഞ്ഞ് അമേരിക്ക: കാട്ടുതീയും പുകയും...

വാഷിംഗ്ടൺ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് അമേരിക്കയിൽ ഒരേസമയം മൂന്ന് വൻ പ്രകൃതിദുരന്തങ്ങൾ കനത്ത നാശം വിതയ്ക്കുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുകപടലങ്ങൾ ആകാശത്തെ മൂടിയപ്പോൾ, തെക്കൻ ടെക്സാസിൽ പ്രളയവും പടിഞ്ഞാറൻ...

‘തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിശ്ചയിക്കാനുള്ള അധികാരമില്ല’: നിർണ്ണായക നിരീക്ഷണവുമായി...

ന്യൂഡൽഹി: വോട്ടർപട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് വഴി അയാളുടെ പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർപട്ടിക നിയന്ത്രിക്കാനുള്ള അധികാരമുണ്ടെങ്കിലും, പൗരത്വം നിശ്ചയിക്കാനുള്ള അധികാരം അവർക്കില്ലെന്നും കോടതി ഓർമ്മിപ്പിച്ചു....

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...