HomeNational2.9 ലക്ഷത്തിന്റെ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ് പൊടി;...

2.9 ലക്ഷത്തിന്റെ ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്തു, കിട്ടിയത് സോപ്പ് പൊടി; ആമസോണിനെതിരെ പരാതിയുമായി യുവാവ് | Amazon RTX 5090 Fraud

 

ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്രാഫിക്സ് കാർഡ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് സോപ്പ് പൊടി (Amazon RTX 5090 Fraud). തന്റെ സ്റ്റാർട്ടപ്പിനായി 2.9 ലക്ഷം രൂപയുടെ ‘ഗീഗാബൈറ്റ് ആർടിഎക്സ് 5090’ (GIGABYTE RTX 5090) ഓർഡർ ചെയ്ത സ്വാഗത് നായക് എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയക്കുന്ന ‘ഫുൾഫിൽഡ് ബൈ ആമസോൺ’ സൗകര്യത്തിലൂടെയാണ് ഇത് വാങ്ങിയതെങ്കിലും തട്ടിപ്പിന് ഇരയാകുകയായിരുന്നു.

പാക്കറ്റ് തുറന്നപ്പോൾ ഒരു കിലോ ‘ഘടി’ ഡിറ്റർജന്റ് പൗഡറാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. നിർമ്മാതാക്കളുടെ സീൽ മുറിച്ചുമാറ്റി ഒട്ടിച്ചതായും ബോക്സിന് മുകളിൽ വ്യാജ ബാർകോഡ് പതിപ്പിച്ചതായും യുവാവ് ആരോപിക്കുന്നു. താൻ നൽകിയ പരാതി ആമസോൺ വെറും 15 മിനിറ്റിനുള്ളിൽ ക്ലോസ് ചെയ്തതായും റീഫണ്ട് നൽകാൻ വിസമ്മതിക്കുന്നതായും അദ്ദേഹം എക്സിലൂടെ വെളിപ്പെടുത്തി. തെളിവായി പാക്കേജിന്റെ ഭാരത്തിലുള്ള വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു; 3 കിലോയോളം ഭാരം വരേണ്ട ഗ്രാഫിക്സ് കാർഡ് ബോക്സിന് ഷിപ്പിംഗ് ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1.56 കിലോ മാത്രമാണ്. ഇത് സോപ്പ് പൊടിയുടെ ഭാരത്തിന് കൃത്യമായി തുല്യമാണെന്നും യുവാവ് പറയുന്നു.

യുവാവ് പങ്കുവെച്ച അൺബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സമാനമായ രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് സംശയം പ്രകടിപ്പിച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഐഫോണും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും ഓർഡർ ചെയ്യുമ്പോൾ സോപ്പും കല്ലും ലഭിക്കുന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

WhatsApp Channel Banner

Latest updates

ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകാൻ ഇൻഡെൽ റെമിറ്റിന് ആർ.ബി.ഐ...

കൊച്ചി: രാജ്യത്തെ മുൻനിര നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ (NBFC) ഇൻഡെൽ മണിയുടെ വിദേശനാണ്യ വിനിമയ വിഭാഗമായ ഇൻഡെൽ റെമിറ്റിന് ട്രേഡ് റെമിറ്റൻസ് സേവനങ്ങൾ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതി...

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...