അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ വേണ്ട : ചന്ദ്രശേഖർ ആസാദ്

chandra
 ന്യൂഡൽഹി :  ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാർട്ടി സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു .സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിന് ദളിതരുടെ പിന്തുണ ആവശ്യമില്ലെന്നും ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.  “ഇന്നലെ അഖിലേഷ്ജി ഞങ്ങളെ അപമാനിച്ചു… ഇന്നലെ അഖിലേഷ്ജി ബഹുജൻ സമാജിനെ അപമാനിച്ചു,” സീറ്റ് വിഭജനം ചർച്ച ചെയ്യാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷനെ കണ്ട് ഒരു ദിവസത്തിന് ശേഷം ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

Share this story