പുതിയ ഭാവിയിലേക്കുള്ള പുതിയ തുടക്കം, ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി
Sep 19, 2023, 13:05 IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യത്തിന്റെ പുതിയ ഭാവിക്ക് തുടക്കം കുറിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പുതിയ പാര്‍ലമെന്റ് മന്ദിര പ്രവേശനത്തിന് മുമ്പ് പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വികാരനിര്‍ഭരമായ നിമിഷമാണെന്ന് പറഞ്ഞ മോഡി 2047ഓടെ ഇന്ത്യയെ വികസിക രാഷ്ട്രമാക്കാന്‍ വീണ്ടും പ്രതിജ്ഞയെടുക്കാമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ലോകത്തിന് വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.ഇതുവരെ ഈ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യസഭയും ലോക്സഭയും ചേര്‍ന്ന് നാലായിരത്തോളം ബില്ലുകള്‍ പാസാക്കിയിട്ടുണ്ട്. ഭരണഘടന രൂപമെടുത്തത് ഇവിടെയാണ്.ദേശീയഗാനത്തിനും, ദേശീയപതാകയ്ക്കും അംഗീകാരം നല്‍കിയത് ഇവിടെവച്ചാണ്. വിപ്ലവകരമായ പല തീരുമാനങ്ങള്‍ക്കും ഈ മന്ദിരം സാക്ഷിയായി. മുത്തലാഖ് നിരോധനവും ഇവിടെവച്ചാണ് നടന്നതെന്നും മോദി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള പുതിയ തുടക്കമാണ്. നിങ്ങള്‍ക്ക് ചെറിയ ക്യാന്‍വാസില്‍ വലിയ ചിത്രം വരയ്ക്കാൻ കഴിയുമോ എന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് മഹത്തായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.