മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ ബിഹാറില്‍ നിന്നും രക്ഷപെടുത്തി

2019 ഓഗസ്റ്റ് 11ന് തെക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുമാണ് 13 വയസുണ്ടായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയും മാതാപിതാക്കളും താമസിക്കുന്ന സ്ഥലത്തിന് സമീപത്തായിരുന്നു പ്രതിയും താമസിച്ചിരുന്നത്. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ കൂടിയാണ് പ്രതി.

ഈ പരിചയം മുതലാക്കിയാണ് ഇയാള്‍ കുട്ടിയെ തട്ടികൊണ്ട് പോയത്. നേരത്തെ, കാണാതായ പെണ്‍കുട്ടിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ നിന്നും പ്രതി പെൺകുട്ടിയെ വിവാഹം കഴിച്ചതായി വ്യക്തമായി. മാർച്ചിൽ നേപ്പാളിൽ വച്ച് കുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.