ഹോക്കി ഇന്ത്യ ലീഗ്: എസ്ജി പൈപ്പേഴ്‌സിന് തോൽവി; അവസാന നിമിഷം ഹാട്രിക് ഗോളുമായി കെയിൻ റസ്സൽ | Hockey India League

Hockey India League
Updated on

ചെന്നൈ: പുരുഷ ഹോക്കി ഇന്ത്യ ലീഗിന്റെ (Hockey India League) 2025-26 സീസണിലെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ എസ്ജി പൈപ്പേഴ്‌സിന് (SG Pipers) തോൽവി. എച്ച്ഐഎൽ ജിസിയോട് (HIL GC) രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പൈപ്പേഴ്‌സ് കീഴടങ്ങിയത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ എച്ച്ഐഎൽ ജിസിയുടെ കെയിൻ റസ്സൽ നേടിയ പെനാൽറ്റി കോർണർ ഹാട്രിക്കാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

ആദ്യ രണ്ട് ക്വാർട്ടറുകളിലും ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ചതോടെ ഗോൾരഹിതമായിരുന്നു. എന്നാൽ 31-ാം മിനിറ്റിൽ കൈ വിള്ളോട്ട് പൈപ്പേഴ്‌സിനായി ആദ്യ ഗോൾ നേടി ലീഡ് നൽകി. തൊട്ടുപിന്നാലെ 35, 37 മിനിറ്റുകളിൽ പെനാൽറ്റി കോർണറിലൂടെ ഗോൾ നേടി കെയിൻ റസ്സൽ എച്ച്ഐഎൽ ജിസിയെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റിൽ ദിൽരാജ് സിംഗിലൂടെ പൈപ്പേഴ്‌സ് സമനില പിടിച്ചെങ്കിലും, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 60-ാം മിനിറ്റിൽ റസ്സൽ തന്റെ മൂന്നാം ഗോളും നേടി ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. പൈപ്പേഴ്‌സ് ഗോൾകീപ്പർ ടോമസ് സാന്റിയാഗോയുടെ മികച്ച സേവുകൾ പലപ്പോഴും ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.

Summary

SG Pipers suffered a narrow 2-3 defeat against HIL GC in the opening match of the Men's Hockey India League 2025-26. Despite a valiant effort and goals from Ky Willott and Dilraj Singh, the Pipers were undone by a stunning hat-trick from HIL GC's Kane Russell. Russell converted a crucial penalty corner in the 60th minute to seal the victory after a high-voltage encounter in Chennai.

Related Stories

No stories found.
Times Kerala
timeskerala.com