

ന്യൂഡൽഹി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.(Sonia Gandhi admitted to hospital due to breathing difficulties)
കഠിനമായ തണുപ്പും വർദ്ധിച്ചുവരുന്ന വായുമലിനീകരണവുമാണ് ശ്വാസതടസ്സത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം. അവർ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.
നിരീക്ഷണത്തിനായി രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരും. ഉടൻ തന്നെ ആശുപത്രി വിടാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.