സോണിയ ഗാന്ധിക്ക് നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിനു കൂടുതൽ സമയം അനുവദിച്ച് ഇഡി

ന്യൂഡൽഹി: കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകുന്നതിനു കൂടുതൽ സമയം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി ജൂലൈ അവസാനം ഹാജരാകണമെന്ന് അറിയിച്ചു. ഇന്നത്തെ ചോദ്യം ചെയ്യലിനു ആരോഗ്യകാരണങ്ങളാൽ സോണിയ ഹാജരായിരുന്നില്ല.
സോണിയ ചോദ്യംചെയ്യലിന് ഹാജരാകുന്നതിനു കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സോണിയ കോവിഡ് രോഗബാധയെത്തുടർന്നു ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. ഇന്നു നിശ്ച യിച്ചിട്ടുള്ള ഇഡിയുടെ ചോദ്യംചെയ്യലിൽ ആരോഗ്യനില വീണ്ടെടുക്കേണ്ടതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും ഇളവ് ഏതാനും ആഴ്ചകൾ അനുവദിക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരുന്നത്. എട്ടിനു നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇഡി ഇന്നേക്കു മാറ്റിയത്. മൂക്കിൽ നിന്നു രക്തസ്രാവവും ശ്വാസകോശത്തിൽ അണുബാധയും കോവിഡ് പോസിറ്റീവായതിനു പിന്നാലെ ഉണ്ടായ സോണിയ 20നാണ് ആശുപത്രി വിട്ടത്.