കേന്ദ്രത്തിന് തമിഴ്‌നാടിൻ്റെ മറുപടി: തമിഴും മലയാളവും ഉൾപ്പെടെ 8 ഭാഷകൾക്ക് 'സെമ്മൊഴി സാഹിത്യ പുരസ്‌കാരം' പ്രഖ്യാപിച്ച് MK സ്റ്റാലിൻ | Literary Award

സമ്മാനത്തുക അഞ്ച് ലക്ഷം രൂപയാണ്
MK Stalin announces Literary Award for 8 languages ​​including Tamil and Malayalam
Updated on

ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. മലയാളം ഉൾപ്പെടെയുള്ള എട്ട് ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികൾക്ക് ഇനി മുതൽ തമിഴ്‌നാട് സർക്കാർ പുരസ്‌കാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.(MK Stalin announces Literary Award for 8 languages ​​including Tamil and Malayalam)

സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരുള്ള പുരസ്‌ക്കാരത്തിന് സമ്മാനത്തുക അഞ്ച് ലക്ഷം രൂപയാണ്. ഒപ്പം ഫലകവും ലഭിക്കും. മലയാളം, തമിഴ് ഉൾപ്പെടെയുള്ള ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലെ കൃതികൾക്കാണ് അവാർഡ് നൽകുക.

ഡിസംബർ 18-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് അവസാന നിമിഷം തടഞ്ഞിരുന്നു. അക്കാദമി എക്സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com